പാലക്കാടൻ കൂട്ടായ്മ 2025
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 4
- 1 min read

പാലക്കാടൻ കൂട്ടായ്മ ഡൽഹി NCR അവതരിപ്പിച്ച പാലക്കാടൻ കൂട്ടായ്മ 2025 ഞായറാഴ്ച RK പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൂട്ടായ്മയുടെ രക്ഷാധികാരി E ശശിധരൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ പാലക്കാടൻ പിറവി കൺവീനർ ശ്രീ സുധീഷ് കുമാർ സ്വാഗതം അറിയിച്ചു.പാലക്കാടിന്റെ എംപി ശ്രീ VK ശ്രീകണ്ഠൻ, ആലത്തൂർ എംപി ശ്രീ K രാധാകൃഷ്ണൻ, പാലക്കാട്ടുകാരനായ വടകര എംപി ശ്രീ ഷാഫി പറമ്പിൽ എന്നിവർ ചടങ്ങിൽ മുഖ്യതിഥികൾ ആയിരുന്നു.

ഡൽഹിയിലെ കലാ കായിക സംസ്‍കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ ആദരിച്ച സമ്മേളനത്തിൽ വെച്ച് കഴിഞ്ഞ അക്കാഡമിക് വർഷത്തിൽ 12ാം ക്ലാസ്സ് ൽ നിന്ന് മികച്ച വിജയം നേടിയ കുട്ടികൾക്ക് ശ്രീ ധ്രുവിൽ പരെഖ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.കൂട്ടായ്മയുടെ രക്ഷാധികാരി ശ്രീ രഘുനാഥ്, സെക്രട്ടറി ശ്രീ സത്യപാലൻ എന്നിവർ സംസാരിച്ച യോഗത്തിൽ കൂട്ടായ്മയുടെ ട്രഷറർ ശ്രീ K. സജീവ് നന്ദി അറിയിച്ചു. മഹിളാവിങ് ന്റെ നേതൃത്വത്തിൽ കലാപരിപാടികളും തുടർന്ന് മിഥുൻ മണ്ണാർക്കാട് അവതരിപ്പിച്ച മിമിക്സും, ശ്രീമതി ചിത്ര അരുണും, സ്റ്റാർസിങ്ങർ ഫെയിം ശ്രീ ബാൽരാംമും നടത്തിയ ഗാനമേളയും അരങ്ങേറി.











Comments