top of page

പോലീസ് മെഡൽ ജേതാവായ കെ. പ്രദീപ് കുമാർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 14, 2024
  • 1 min read


ree

വിശിഷ്‍ട സേവനത്തിനുള്ള പോലീസ് മെഡൽ ജേതാവായ ശ്രീ കെ. പ്രദീപ് കുമാർ CBI യിൽ പോലീസ് സൂപ്രണ്ടാണ്.

32 വർഷത്തെ അനുഭവസമ്പത്തുള്ള, കൊച്ചി സ്വദേശിയായ അദ്ദേഹത്തിന് 2024-ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിശിഷ്‍ടസേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. 2017-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലും, 2018-ൽ അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2017-ൽ സിംഗപ്പൂരിൽ നടന്ന ഇന്‍റർപോൾ ടീം സൈബർ ഡിജിറ്റൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ബീന പ്രദീപ്, മക്കൾ: ഹൃദിക, ഹൃദ്യ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page