പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ തിരുനാളിന് കൊടിയേറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 8
- 1 min read

പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ തിരുനാളിന് കൊടിയേറി. പാലം ഫൊറോനാ വികാരി വെരി. റവ.ഫാ. എബിൻ കുന്നപ്പിള്ളിൽ തിരുനാൾ കൊടിയേറ്റി. അസി. വികാരി റവ. ഫാ. ജിവിൻ വേലിക്കളത്തിൽ, റവ.ഫാ. റ്റിജോ ചെമ്പനക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
റവ.ഫാ. റ്റിജോ ചെമ്പനക്കൽ, (സേക്രഡ് ഹാർട്ട് മിഷൻ സെൻ്റർ, ജയ്തോ, പഞ്ചാബ്) വി.കുർബ്ബാന അർപ്പിച്ചു, വചനസന്ദേശം നൽകി.
ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 7 മണിക്കുള്ള വി. കുർബ്ബാനയ്ക്ക് ഫാ. ജോസഫ് ചൂണ്ടൽ മുഖ്യ കാർമ്മികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9:30 ന് ഫാ. അബി മണ്ഡപത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. സ്നേഹവിരോന്നോടെ തിരുന്നാളിന് സമാപനമാകും










Comments