top of page

പ്രതീക്ഷ മങ്ങുന്നു; ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 16
  • 1 min read

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് താൽക്കാലിക വിരാമം ആകുമെന്നും, ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നുമുള്ള പ്രതീക്ഷകൾ മങ്ങി. വെടിനിർത്തൽ കരാറിന് അംഗീകാരം നൽകാനുള്ള ഇസ്രായേൽ മന്ത്രിസഭയുടെ തീരുമാനം വൈകുകയാണ്. കരാറിലെ ചില കാര്യങ്ങളിൽ നിന്ന് ഹമാസ് പിന്നോക്കം പോയെന്നാണ് ഇസ്രായേൽ കുറ്റപ്പെടുത്തുന്നത്.


കരാർ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസ നഗരത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ICHR മേധാവി റാഫത് സൽഹയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യ വകുപ്പും, മറ്റൊരു മനുഷ്യാവകാശ സംഘടനയും സ്ഥിരീകരിച്ചു.


മാധ്യസ്ഥരുടെ സാന്നിധ്യത്തിൽ തയ്യാറാക്കിയ വെടിനിർത്തൽ കരാറിന്‍റെ ചില വ്യവസ്ഥകളിൽ നിന്ന് ഹമാസ് പിന്‍മാറിയെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവനയിൽ പറയുന്നത്. അതേസമയം കരാർ നടപ്പാക്കാൻ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നാണ് ഹമാസ് അറിയിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page