top of page

പ്രഗതി മൈതാനിൽ അന്താരാഷ്‍ട്ര വ്യാപാരമേളക്ക് തുടക്കം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 13, 2024
  • 1 min read
ree

ഡൽഹിയിൽ അന്താരാഷ്‍ട്ര വ്യാപാരമേളക്ക് തുടക്കമായി. നവംബർ 14 മുതൽ 27 വരെയാണ് മേള. സ്വദേശ - വിദേശ ഉൽപ്പന്നങ്ങളുടെ വിപുലമായ നിരയാണ് പ്രദർശനത്തിനും വിൽപ്പനക്കും ഒരുക്കുന്നത്. തലസ്ഥാനത്ത് എല്ലാ വർഷവും നടക്കാറുള്ള ഇന്ത്യ ഇന്‍റർനാഷണൽ ട്രേഡ് ഫെയർ (IITF) ബിസിനസ് സ്ഥാപനങ്ങൾ, എക്‌സിബിറ്റർമാർ എന്നിവരുടെയും പൊതുജനങ്ങളുടെയും വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ആഭ്യന്തര വ്യവസായ മേഖലയുടെ വളർച്ചക്ക് ഊന്നൽ നൽകുന്ന "വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ" എന്നതാണ് ഇത്തവണത്തെ ഇതിവൃത്തം.


നവംബർ 14 മുതൽ 18 വരെ ബിസിനസ് സന്ദർശകർക്കാണ് പ്രവേശനം. നവംബർ 19 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ഓൺലൈനായും ഓഫ്‍ലൈനായും ടിക്കറ്റ് വാങ്ങാം. മൊമെന്‍റം 2.0 ഡൽഹി സാരഥി ആപ്പ്, ഭാരത് മണ്ഡപം ആപ്പ് എന്നിവയിലൂടെയും, www.indiatradefair.com ലൂടെയും ടിക്കറ്റെടുക്കാം. 55 മെട്രോ സ്റ്റേഷനുകളിൽ ഓഫ്‍ലൈനായി ടിക്കറ്റ് ലഭ്യമാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് സന്ദർശന സമയം. വൈകിട്ട് 5.30 ന് എൻട്രി ക്ലോസ് ചെയ്യും. പ്രഗതി മൈതാനിലേക്ക് എത്തുന്ന റോഡുകളിൽ ട്രാഫിക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page