പിതൃവേദി കൂട്ടായ്‌മയുടെ അന്നദാനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 18, 2024
- 1 min read

സ്വാതന്ത്ര്യദിനത്തിൽ പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിലെ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ അന്നദാനം നടത്തി.
ദ്വാരക ഡോൺബോസ്കോ ആശാലയത്തിലെ 150- ഓളം കുട്ടികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്. പിതൃവേദി അംഗങ്ങൾ സ്വാതന്ത്ര്യദിന ആശംസകളും സ്നേഹവും കുട്ടികൾക്ക് നേർന്നു. പിതൃവേദി അംഗങ്ങൾ തന്നെയാണ് ഭക്ഷണം തയ്യാറാക്കിയത്.

പാലം ഫൊറോന ഇടവക വികാരി ഫാ. എബിൻ കുന്നപ്പിള്ളി, പിതൃവേദി പ്രസിഡന്‍റ് തങ്കച്ചൻ നരിമറ്റത്തിൽ, സെക്രട്ടറി ജോസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്നദാനം നടത്തിയത്.











Comments