top of page

പാത്രിയർക്കീസ് ബാവ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ് സന്ദർശിച്ചു.

  • Writer: VIJOY SHAL
    VIJOY SHAL
  • Feb 6, 2024
  • 1 min read

ree

പാത്രിയർക്കീസ് ബാവ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ് സന്ദർശിച്ചു.

എറണാകുളം: സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ ചൊവ്വാഴ്ച വൈകുന്നേരം കിഴക്കമ്പലത്തുള്ള ട്വന്റി20 ഭക്ഷ്യസുരക്ഷാമാർക്കറ്റ് സന്ദർശിച്ചു.

ശ്രീ സാബു ജേക്കബിന്റെയും ബോബി ജേക്കബിന്റെയും നേതൃത്വത്തിൽ ട്വന്റി20 നടത്തുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഏറ്റവും അനുകരണീയമായ സാമൂഹ്യപ്രവർത്തനമാണെന്ന് പാത്രിയർക്കീസ് ബാവ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഭക്ഷ്യസാധനങ്ങൾ 50% വരെ വിലക്കുറവിൽ ഇവിടെ ലഭിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ കേരളത്തിലെമ്പാടും തുറക്കാൻ കഴിയട്ടെയെന്നും പാത്രിയർക്കീസ് ബാവ ആശംസിച്ചു.

ഭക്ഷണസാധനങ്ങളും മരുന്നും 50% വരെ വിലക്കുറവിൽ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കും ലഭ്യമാക്കുകയാണ് ട്വന്റി20യുടെ ലക്ഷ്യമെന്ന് പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു. പാത്രിയർക്കീസ് ബാവയുടെ സന്ദർശനം ദൈവാനുഗ്രഹമാണെന്നും മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാത്രിയർക്കീസ് ബാവയ്ക്കൊപ്പം, ട്വന്റി20 പ്രസിഡണ്ട് ശ്രീ സാബു എം. ജേക്കബ്, ചെയർമാൻ ശ്രീ ബോബി എം. ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി മിനി രതീഷ്, മറ്റ് പഞ്ചയത്തംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page