പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം
- പി. വി ജോസഫ്
- Jun 24, 2024
- 1 min read

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിച്ചു. നേരത്തെ പ്രോടെം സ്‍പീക്കറായി ഭർതൃഹരി മാഹ്താബ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുതിയ അംഗങ്ങൾ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ ഇന്നാണ്. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടർന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുള്ള ഏക BJP MP സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയും ഇന്ന് നടന്നു. അദ്ദേഹം മലയാളത്തിൽ പ്രതിജ്ഞ ചൊല്ലി.
ഇന്ന് ഏകദേശം 280 അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഉൾപ്പെടെ 260 അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. സ്‍പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26 നാണ്.










Comments