പുതിയ നിയമത്തിന് കീഴിൽ മഹുവ മൊയിത്രക്കെതിരെ കേസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 7, 2024
- 1 min read

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് കേസിന് ആധാരം. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 79 ന് കീഴിൽ ഡൽഹി പോലീസിന്‍റെ സ്‍പെഷ്യൽ സെല്ലാണ് കേസ് എടുത്തത്. ശ്രീമതി രേഖാ ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശ്ചിമ ബംഗാളിലെ കൃഷ്‍ണനഗർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് മഹുവ മൊയിത്ര.










Comments