top of page

പുതിയ എയർലൈൻസിന് വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി

  • പി. വി ജോസഫ്
  • Sep 25, 2024
  • 1 min read
ree

ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻസായ ശംഖ് എയറിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ അപ്രൂവൽ ലഭിച്ചു. ഇനി ഫ്ലൈറ്റ് സർവ്വീസ് ആരംഭിക്കാൻ DGCA യുടെ ക്ലിയറൻസ് ലഭിച്ചാൽ മതി. ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉത്തർ പ്രദേശിലെ കമ്പനിയാണ് ഉടമ. യു.പിയിൽ നിന്നുള്ള ആദ്യത്തെ ഷെഡ്യൂൾഡ് എയർലൈനാണ് ഇത്. ലക്‌നോയും നോയിഡയും കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുക. സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും സർവ്വീസ് നടത്തും. ഡിമാന്‍റ് കൂടുതൽ ഉണ്ടെങ്കിലും നേരിട്ടുള്ള സർവ്വീസുകൾ പരിമിതമായിട്ടുള്ള സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് ഊന്നൽ നൽകുക.


ശർവൺ കുമാർ വിശ്വകർമ്മയാണ് ശംഖ് ഏവിയേഷന്‍റെ ചെയർമാൻ.വിമാനങ്ങൾ വാങ്ങാൻ ആഗോള കമ്പനികളുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്ന് കമ്പനിയുടെ വെബ്ബ്‍സൈറ്റിൽ പറയുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page