പുതിയ US പ്രസിഡന്‍റ് ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം
- പി. വി ജോസഫ്
- Nov 4, 2024
- 1 min read

കമലയും ട്രംപും മൂന്ന് വയസ്സിൽ
അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നാളെ. ആദ്യമായി ഒരു വനിതാ പ്രസിഡന്‍റ് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിയ്ക്കുമോ. അതോ മുൻ പ്രസിഡന്‍റ് ഒരു ഇടവേളയ്ക്ക് ശേഷം വിജയിച്ച് ചരിത്രം കുറിയ്ക്കുമോ. ലോക ജനത യുദ്ധവും യുദ്ധഭീതിയും മാറ്റിവെച്ച് അമേരിക്കയിലേക്ക് കൗതുകത്തോടെ ഉറ്റുനോക്കുന്ന മണിക്കൂറുകളാണ് ഇനി.
ഡൊണാൾഡ് ട്രംപ് കഴമ്പില്ലാത്ത വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് കമലാ ഹാരിസ്സിന്‍റെ വിമർശനം. അതേസമയം ഡെമോക്രാറ്റുകൾ ചതിയിലൂടെ മാത്രമാണ് വിജയിക്കുകയെന്ന് ഡൊണാൾഡ് ട്രംപ് തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയിൽ മറ്റന്നാൾ പുലർച്ചെയോടെ അറിയാൻ കഴിയും.
Comentarios