നറുതേനിൽ നന്മയില്ല; അവാർഡ് ഒഴിവാക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 1, 2024
- 1 min read
Updated: Dec 3, 2024

പല രാജ്യങ്ങളിൽ നിന്നായി ആഗോള വിപണിയിൽ എത്തുന്ന തേനിൽ മായം കണ്ടെത്തുന്ന സംഭവങ്ങൾ വ്യാപകമായതോടെ വേൾഡ് ബീകീപ്പിംഗ് അവാർഡ് ഇനി തേനിന് ലഭിക്കില്ല. തേൻ വ്യാപാരികളുടെ അസോസിയേഷനുകളുടെ അന്താരാഷ്‍ട്ര ഫെഡറേഷനാണ് ഈ തീരുമാനം എടുത്തത്. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ 2025 സെപ്റ്റംബറിൽ ഫെഡറേഷന്‍റെ കോൺഫറൻസ് നടക്കാനിരിക്കെയാണ് ഈ തീരുമാനം. ലോകെമ്പാടു നിന്നുമുള്ള വിവിധതരം തേനുകളുടെ പ്രദർശനവും വിൽപ്പനയും നടക്കുമെങ്കിലും പതിവായി നൽകാറുള്ള അവാർഡ് ഇനിയുണ്ടാകില്ല. ഇത്തവണ അവാർഡ് കമ്മിറ്റിക്ക് മുമ്പാകെ വന്ന മിക്ക എൻട്രികളും നിരസിക്കപ്പെട്ടു.
തേൻ വ്യാപാരികളും ഇറക്കുമതിക്കാരും കൃത്രിമ തേനുകൾ മൂലമുള്ള പ്രതിസന്ധി നേരിടുകയാണ്. ഷുഗർ സിറപ്പ് വ്യാപകമായി തേനിൽ കലർത്താറുണ്ട്. മായം കണ്ടെത്താൻ ആശ്രയിക്കുന്ന പല ടെസ്റ്റുകളെയും മറികടക്കാൻ വ്യാജൻമാർക്ക് കഴിയുന്നുണ്ട് എന്നതാണ് വാസ്തവം.
രണ്ട് വർഷം കൂടുമ്പോൾ നടത്താറുള്ള അന്താരാഷ്‍ട്ര കോൺഫറൻസിൽ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള വൻകിട വ്യാപാരികളും, വ്യവസായ പ്രതിനിധികളും, ശാസ്ത്രജ്ഞരും പങ്കെടുക്കാറുണ്ട്. മായം കലർത്തൽ തേൻ വ്യവസായത്തെ തകർക്കുന്ന പ്രശ്നം ഇത്തവണ ചർച്ചാവിഷയമാക്കാനാണ് തീരുമാനം.











Comments