top of page

നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 2025 മാർച്ച് 5 ബുധനാഴ്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 4
  • 1 min read

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 2025 മാർച്ച് 5 ബുധനാഴ്ച നടത്തപ്പെടും.


രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലക്ക് ആരംഭമാവും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.


കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page