നോർക്ക കെയർ എൻറോൾമെന്റ് ഓൺലൈന്‍ സഹായ കേന്ദ്രം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 19, 2025
- 1 min read

നോർക്ക കെയർ എൻറോൾമെന്റ് ഓൺലൈന്‍ സഹായ കേന്ദ്രം
ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. നോര്‍ക്ക കെയര്‍ എന്‍റോള്‍മെന്റിനുളള അവസാന തീയ്യതിയായ 2025 നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് വഴി വീഡിയോ കാൾ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്.










Comments