top of page

നൂഹിലെ ദീപാലയ ബാലഭവനത്തിൽ HIPA എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 6 days ago
  • 1 min read

ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (HIPA), ഗുരുഗ്രാം, 2026 ജനുവരി 8-ന് നൂഹ് ജില്ലയിലെ ഗുസ്ബെത്തിയിലെ ദീപാലയ ബാലഭവനത്തിൽ (DCH) കുട്ടികളുടെ ക്ഷേമ സമിതികൾ (CWC) ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ (JJB) എന്നിവയിലെ ചെയർപേഴ്സൺമാരും അംഗങ്ങളും പങ്കെടുത്ത എക്സ്പോഷർ വിസിറ്റും ശേഷിവികസന പരിപാടിയും സംഘടിപ്പിച്ചു.

ദീപാലയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പരിപാടിയുടെ റിസോഴ്‌സ് പേഴ്സണുമായ ഡോ. കെ. സി. ജോർജ് CWC അംഗങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും, ചൈൽഡ് കെയർ സ്ഥാപനങ്ങളുടെ പ്രവർത്തനം, വ്യക്തിഗത ശിശു പരിപാലന പദ്ധതികൾ (Individual Child Care Plans), കൂടാതെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2015 പ്രകാരമുള്ള കുട്ടികളോടുളള സമീപനങ്ങൾ എന്നിവയെക്കുറിച്ച് ഒരു സംവാദാത്മക സെഷൻ നടത്തി. ഹരിയാണയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 41 പുതുതായി നിയമിതരായ CWC, JJB അംഗങ്ങൾ ഉൾപ്പെടെ ആകെ 46 പേർ പരിപാടിയിൽ പങ്കെടുത്തു.

അതേ ദിവസം, നൂഹ് ജില്ലാ & സെഷൻസ് ജഡ്ജിയായ ശ്രീ. സുശിൽ കുമാർ ഗാർഗും നൂഹ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ശ്രീമതി നെഹ ഗുപ്തയും ബാലഭവനം സന്ദർശിച്ച് ദീപാലയയുമായി ചേർന്ന് സംഘടിപ്പിച്ച കുട്ടികൾക്ക് പുതപ്പുകളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്തു.

ഈ എക്സ്പോഷർ വിസിറ്റ് പരിശീലന സ്ഥാപനങ്ങൾ, ന്യായവ്യവസ്ഥ, കുട്ടികളുടെ സംരക്ഷണ മേഖലയിലെ വിവിധ പങ്കാളികൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഹരിയാനയിൽ കുട്ടികളുടെ പരിചരണവും സംരക്ഷണവും സംബന്ധിച്ച മികച്ച പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ദീപാലയയുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞു.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page