top of page

നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മിറ്റി

  • അനീഷ് തോമസ് TKD
  • Feb 10
  • 2 min read
ree

വിവേചനപരമായി പലിശ രഹിത ഭവനവായ്പകൾ അനുവദിച്ച സർക്കാർ തീരുമാനം പിൻവലിക്കണം : നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് ജില്ല കമ്മിറ്റി


പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന മദ്രസ അധ്യാപകർക്ക് മാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ പദ്ധതി അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാ വിരുദ്ധവുമെന്ന് നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മിറ്റി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 01/02/2025 ലെ വിവേചനപരമായ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും, ക്രിസ്ത്യൻ ന്യൂനപക്ഷമുൾപ്പടെ ഇതര വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലെ മതാധ്യാപകരെയും പലിശ രഹിത ഭവനവായ്പ പദ്ധതിയിൽ ഉൾപെടുത്തി പുതിയ ഉത്തരവിറക്കണമെന്നുമാണ് നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്ൻ്റെ ജില്ല കമ്മിറ്റി നിലപാട്.


സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന, മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്കായി നൽകുന്ന ഭവനവായ്പ 2.5 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തിയിരിക്കുന്നു എന്ന രീതിയിലാണ് സർക്കാർ ഉത്തരവ്. എന്നാൽ KSMDFC യുടെ വെബ്സൈറ്റിലുള്ള വിശദ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇത് പലിശ രഹിതവായ്പയാണെന്നു വ്യക്തമാണ്.മുസ്ലിമേതര ന്യൂനപക്ഷങ്ങളെക്കൂടി ഗുണഭോക്താക്കളായി പരിഗണിക്കുന്ന മറ്റൊരു ഭവന വായ്പാ പദ്ധതിക്ക് കൂടിയ നിരക്കിൽ പലിശ ഈടാക്കുന്നുമുണ്ട്.

ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ പച്ചയായ ലംഘനവുമാണ്.ക്രൈസ്തവ സമൂഹത്തെ പറ്റി പഠിക്കാൻ ഗവൺമെൻറ് നിശ്ചയിച്ച ജെ ബി കമ്മീഷൻ റിപ്പോർട്ട് ഇന്നും മറ്റ് നടപടികൾ ഇല്ലാതെ നിലനിൽക്കുന്ന സമയത്താണ് ഇങ്ങനെ വിവേചനപരമായ കാര്യം ചെയ്യുന്നത് ന്യൂനപക്ഷങ്ങളേ തുല്യമായി കാണുവാനും തുല്യമായി അവകാശങ്ങൾ ആനുകൂല്യങ്ങൾ കൊടുക്കുവാനും ഗവൺമെൻറ് താല്പര്യം കാണിക്കണം.


മദ്രസ അധ്യാപകർക്കു മാത്രമായി പലിശ രഹിത ലോൺ നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് പൂർണമായും മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡാണ് നടപ്പിലാക്കേണ്ടത്. അതിനു പകരം

ന്യൂനപക്ഷങ്ങളുടെ പൊതുവായ സംവിധാനങ്ങളിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്ന നടപടിയും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല.

എല്ലാ ന്യൂനപക്ഷവിഭാഗങ്ങളും ഗുണഭോക്താക്കളായ വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേർപകുതിയായി വെട്ടിക്കുറച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രത്യേക വിഭാഗക്കാർക്ക് മാത്രമുള്ള ഒരു പദ്ധതിയുടെ ഫണ്ട് നേരേ ഇരട്ടിയാക്കുന്ന വിരോധാഭാസമാണ് കാണുന്നത്.ഇത്തരം അനീതിപരമായ നടപടികളിൽ നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പും കോർപ്പറേഷനും പിന്മാറണം. സർക്കാർ പലിശ രഹിത വായ്പ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ,അതിൽ ക്രിസ്ത്യൻ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്ൻ്റെ പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, സ്റ്റേറ്റ് വൈസ് ചെയർമാൻ റവ. തോമസ് എം പുളിവേലിൽ , വൈസ് പ്രസിഡൻ്റമരായ റവ. ഷാജി ജെ ജോർജ്, പാസ്റ്റർ ഏബ്രാഹം വർഗ്ഗീസ്,ഫാ.ബിജോയി തുണ്ടിയത്ത് , സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ മാത്യൂസൻ പി തോമസ്, ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റേഴ്സ് റവ.ഡോ ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെമ്മേലി, കമ്മറ്റി അംഗങ്ങളായി ജോൺ മാത്യു , റോയി തോമസ് ,സജി വർഗ്ഗീസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page