top of page

നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂലപ്രതികരണം ലഭിച്ചെന്ന്- കെ.വി.തോമസ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 12
  • 1 min read

സമുദ്രോല്‍പ്പന്ന കയറ്റുമതി വ്യവസായ പ്രതിസന്ധി-നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂലപ്രതികരണം ലഭിച്ചെന്ന് കെ.വി.തോമസ്



സമുദ്രോല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം അമേരിക്ക ക്രമാതീതമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രോല്പന്ന കയറ്റുമതി വ്യവസായത്തിനുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂല പ്രതികരണം ലഭിച്ചെന്ന് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് അറിയിച്ചു. 2025 ഏപ്രിലില്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രി കാര്യാലയത്തിന് പ്രൊഫ.കെ.വി തോമസ് നിവേദനം നല്‍കിയിരുന്നു.  


നിവേദനത്തില്‍ അഞ്ച്  ഹ്രസ്വകാല നടപടികളും മൂന്നു വീതം മധ്യകാല നടപടികളും ദീര്‍ഘകാല നടപടികളുമാണ് നിര്‍ദ്ദേശിച്ചിരുന്നത്.  ഇതില്‍ ഹ്രസ്വകാല നടപടിയായി പ്രവര്‍ത്തന മൂലധനത്തിന്റെ മുപ്പത് ശതമാനം സോഫ്റ്റ് ലോണ്‍ ആയി നല്‍കുന്ന കാര്യവും നിലവിലുള്ള ക്യാഷ് ക്രെഡിറ്റും പ്രവര്‍ത്തന മൂലധന ലോണുകളുടെ തിരച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യവും പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കാന്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ ജോയിന്റ്  സെക്രട്ടറി മനോജ് മട്ടത്തില്‍ പ്രൊഫ.കെ.വി. തോമസിനെ  അറിയിച്ചു.


കോവിഡ് കാലഘട്ടത്തില്‍ മുപ്പത് ശതമാനം പ്രവര്‍ത്തന മൂലധനം സോഫ്റ്റ് ലോണ്‍ ആയി നല്‍കിയിരുന്നു. തിരച്ചടവ് സമയവും കൂട്ടിക്കൊടുത്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് റിസര്‍വ് ബാങ്കിന്റെ അടിയന്തര നടപടിയ്ക്കായി ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് കെ.വി.തോമസ് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page