നാളെ ട്രാഫിക് നിയന്ത്രണം; മെട്രോ സർവ്വീസുകൾ പുലർച്ചെ 4 മണി മുതൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14, 2024
- 1 min read

ന്യൂഡൽഹി: നാളെ സ്വാതന്ത്ര്യ ദിനാഘോഷം പ്രമാണിച്ച് നഗരത്തിന്‍റെ പല ഭാഗങ്ങളിലും ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും. പ്രധാനമന്ത്രി രാഷ്‍ട്രത്തെ അഭിസംബോധന ചെയ്യുന്ന റെഡ് ഫോർട്ടിലേക്ക് നയിക്കുന്ന എല്ലാ റോഡുകളും രാവിലെ 4 മണി മുതൽ 10 മണി വരെ അടയ്ക്കും. അതേസമയം ഡൽഹി മെട്രോ കൂടുതൽ സർവ്വീസുകൾ നടത്തും. എല്ലാ ലൈനുകളിലും എല്ലാ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും പുലർച്ചെ 4 മണിക്ക് സർവ്വീസ് ആരംഭിക്കും. രാവിലെ 6 മണി വരെ 15 മിനിട്ട് ഇടവിട്ടാണ് സർവ്വീസ്. 6 മണിക്ക് ശേഷം റെഗുലർ ഷെഡ്യൂളിൽ ട്രെയിനുകൾ ഓടും. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഇൻവിറ്റേഷൻ കാർഡ് ഉള്ളവർക്ക് അംഗീകൃത ഫോട്ടോ ഐഡി കാണിച്ച് യാത്ര ചെയ്യാം. അവരുടെ മെട്രോ യാത്രാ ചെലവ് പ്രതിരോധ മന്ത്രാലയം DMRC ക്ക് റീഇംബേർസ് ചെയ്യും. ലാൽ ഖില, ജമാ മസ്‍ജിദ്, ചാന്ദ‍്‍നി ചൗക്ക് മെട്രോ സ്റ്റേഷനുകളാണ് ഇൻവിറ്റേഷൻ കാർഡ് ഉള്ളവർക്ക് അനുവദിക്കുന്ന വാലിഡ് എൻട്രി, എക്‌സിറ്റ് പോയിന്‍റുകൾ.










Comments