നീറ്റ് പേപ്പർ ചോർച്ചയിൽ രണ്ട് പേർ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 27, 2024
- 1 min read

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ CBI അറസ്റ്റ് ചെയ്തു. മനീഷ് കുമാർ, അഷുതോഷ് എന്നിവരെ പാറ്റ്‍നയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഒരുകൂട്ടം വിദ്യാർത്ഥിളെ തന്‍റെ കാറിൽ കൊണ്ടുപോയി, ആളൊഴിഞ്ഞ ഒരു സ്‍കൂൾ കെട്ടിടത്തിൽ എത്തിച്ചാണ് മനീഷ് കുമാർ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത്. രണ്ട് ഡസനോളം വിദ്യാർത്ഥികൾക്ക് ഇയാൾ ചോദ്യങ്ങൾ ചോർത്തിക്കൊടുത്തു. അതേസമയം അഷുതോഷ് ഈ വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ സൗകര്യമൊരുക്കി.
ഇരുവരെയും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.










Comments