ന്യൂനപക്ഷ സെമിനാർ അറിയാം അറിയിക്കാം 2025 ഫെബ്രുവരി 26 ന് കോന്നി അക്ഷൻ ഓഫ് ലവ് ചർച്ചിൽ
- അനീഷ് തോമസ് TKD
- Feb 22
- 1 min read

പത്തനംതിട്ട: ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിൻ്റെ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് (NCMJ) സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ സ്കോളർഷിപ്പുകൾ,
ബാങ്ക് വായ്പകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റി വിശദമായി അറിയിക്കുന്ന സെമിനാർ "അറിയാം അറിയിക്കാം" 2025 ഫെബ്രുവരി 26 ബുധനാഴ്ച 3:30 ന് കോന്നി ആക്ഷൻ ഓഫ് ലവ് ചർച്ചിൽ വെച്ച് നടക്കുന്നു.
സെമിനാറിന് നേതൃത്വം നൽകുന്നത് മുൻ ന്യൂനപക്ഷ സെൽ അംഗവും, NCMJ അഡ്വൈസറി ബോർഡ് അംഗവും ജില്ല പ്രസിഡൻ്റ് കൂടിയായ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ആണ്.പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് പോകുന്ന ന്യൂനപക്ഷ അംഗങ്ങൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ ബാങ്ക് വായ്പുകൾ എന്നിവയെപ്പറ്റി വിശദമായ സെക്ഷനുകൾ സെമിനാറിൽ നടക്കുന്നു.
യോഗത്തിൽ സ്റ്റേറ്റ് വൈസ് ചെയർമാൻ റവ തോമസ് എം പുളിവേലിൽ
അധ്യക്ഷത വഹിക്കും.NCMJ സ്റ്റേറ്റ് പ്രസിഡൻറ് അഡ്വ. ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വിവിധ സഭകളിലെ ബഹു വൈദികർ,പാസ്റ്റേഴ്സ് വിവിധ സഭകളിലെ പ്രതിനിധികൾ പങ്കെടുക്കുന്നതാണ്.
Opmerkingen