top of page

നോയിഡ സെന്‍റ് അൽഫോൻസ പള്ളിയിൽ തിരുനാളിന് തുടക്കം

  • റെജി നെല്ലിക്കുന്നത്ത്
  • Jul 19, 2024
  • 1 min read


ree

നോയിഡ: സെന്‍റ് അൽഫോൻസ പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കം. ഈ മാസം 29 വരെ നീളുന്ന തിരുക്കർമ്മങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് 7.30 ന് ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. തിരുനാൾ കൊടിയേറ്റ് കർമ്മം 26 ന് വൈകിട്ട് 7.30 ന് മയൂർ വിഹാർ അസംപ്ഷൻ പള്ളി വികാരി ഫാ. എബ്രഹാം ചെമ്പോട്ടിക്കൽ നിർവ്വഹിക്കും. 28 ന് 3.45 ന് പ്രസുദേന്തിവാഴ്ച്ച നടക്കും. ചവറ കൾച്ചറൽ സെന്‍റർ ഡയറക്‌ടർ ഫാ. റോബി കണ്ണൻചിറ മുഖ്യകാർമികത്വം വഹിക്കും. 7.30 ന് ശിങ്കാരിമേളം. തുടർന്ന് ഹെവൻലി മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള. സമാപന ദിവസമായ 29 ന് തിരുക്കർമ്മങ്ങൾക്ക് ഫാ. ജോസഫ് വലിയമാവേ നേതൃത്വം നൽകും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page