നൈനിറ്റാളിലേക്കൊരു വിനോദയാത്ര
- റെജി നെല്ലിക്കുന്നത്ത്
- Jun 29, 2024
- 1 min read
Updated: Jul 8, 2024

കൊടും ചൂടിന്‍റെ നാട്ടിൽ നിന്ന് കോടമഞ്ഞിന്‍റെ നാട്ടിലേക്ക് ഒരു പിക്‌നിക്ക് പോകണമെന്നത് ആർ.കെ. പുരത്തും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികളുടെ കുറച്ചു നാളുകളായുള്ള ആഗ്രഹമായിരുന്നു.

റജി നെല്ലിക്കുന്നത്ത്, സജി വർഗ്ഗീസ്, ജോഷി ജോസ്, വിനോദ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 23 പേരുടെ സംഘമാണ് ഇന്നലെ നയനമനോഹരമായ നൈനിറ്റാളിലേക്ക് യാത്ര തിരിച്ചത്.

ഡൽഹിയിലെ മടുപ്പിക്കുന്ന ഉഷ്‍ണത്തിൽ നിന്ന് നൈനിറ്റാളിന്‍റെ വശ്യതയിലേക്കും കുളിർമ്മയിലേക്കും ഒരു വിനോദയാത്ര. പ്രകൃതിരമണീയതയുടെ കാര്യത്തിൽ മലയാളികൾക്കും പ്രിയമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുൻനിരയിലാണ് നൈനിറ്റാളിന്‍റെ സ്ഥാനം.

തടാകങ്ങളുടെ പറുദീസയെന്ന് വിശേഷിപ്പിക്കാറുള്ള നൈനിറ്റാളിലെ ഭീംതൽ തടകത്തിലൂടെ ബോട്ട് യാത്ര നടത്തിയ സംഘാംഗങ്ങൾ വാട്ടർ പാർക്ക് , മുക്തേശ്വർ മുതലായ പ്രധാന ടൂറിസ്റ്റ് സെന്‍ററുകൾ കണ്ടും അനുഭവിച്ചും ആസ്വദിച്ചുമാണ് പിക്‌നിക് ദിനം ചെലവിട്ടത്. കുമയൂൺ മലനിരകളുടെ താഴ്‌വാരത്താണ് ഈ ടൂറിസ്റ്റ് പറുദീസയുടെ സ്ഥാനം. പ്രകൃതി രമണീയതക്ക് പുറമെ ഇവിടുത്തെ സ്വഛസുന്ദരമായ അന്തരീക്ഷമാണ് പ്രധാനമായും ടൂറിസ്റ്റുകളുടെ ഇഷ്‍ടകേന്ദ്രമായി ഇതിനെ മാറ്റുന്നത്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ ധാരാളമായ എത്താറുണ്ട്.

മതസൗഹാദ്ദത്തിന് പേരുകേട്ട ഈ പ്രദേശത്ത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഉണ്ട്. 1858 ൽ സ്ഥാപിതമായ പ്രദേശത്തെ ആദ്യത്തെ മെതഡിസ്റ്റ് പള്ളിയും സംഘം സന്ദർശിച്ചു.

ഡൽഹിയിൽ നിന്ന് 325 കിലോമീറ്റർ ദൂരമുള്ള ഇവിടേക്ക് റോഡ് മാർഗ്ഗവും റയിൽ മാർഗ്ഗവുമാണ് സഞ്ചാരികൾ എത്തുന്നത്. 23 പേരുടെ പിക്‌നിക് സംഘം ലാങ്‌ഡേൽ അനക്‌സിലെ സെഡാർ വുഡ്‌സ് റിസോർട്ടിലാണ് തങ്ങിയത്.










Comments