top of page

നാടൻ ഫ്ലേവറുകളുമായി വിജയം ഹാബിറ്റാക്കിയ 'സൗത്ത്‍സൈഡ് ഹാബിറ്റ്‍സ്'

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 30, 2024
  • 1 min read

Updated: Dec 2, 2024

ക്രിസ്‍മസ് കാലം. രുചിയൂറും പ്ലം കേക്കുകളുടെ സീസൺ. ഡൽഹി എൻസിആർ മേഖലയിൽ പ്ലം കേക്കുകളുടെയും കേരളാ സ്‍നാക്കുകളുടെയും കാര്യത്തിൽ സൽപ്പേര് കൈവരിച്ച 'സൗത്ത്‍സൈഡ് ഹാബിറ്റ്‍സ്' കോവിഡ് കാലത്തിന്‍റെ തിരിച്ചടികളും മറികടന്ന് മുന്നേറുകയാണ്. ഉപഭോക്താവിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് ക്വാളിറ്റിയുടെയും ടേസ്റ്റിന്‍റെയും കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം പുലർത്തുന്നതാണ് കോതമംഗലത്തുകാരനായ പോൾ മാത്യു എന്ന MBA ക്കാരൻ ബിസിനസ് വിജയത്തിന് മുറുകെ പിടിക്കുന്ന സൂത്രവാക്യം.


ഇൻഫോസിസ്, ബ്രിട്ടീഷ് ടെലിക്കോം എന്നീ ടോപ്പ് കമ്പനികളിലെ ഹൈടെക് ഉദ്യോഗം പോലും വലിച്ചെറിഞ്ഞാണ് 2017 ൽ ബിസിനസ് രംഗത്തേക്ക് ആവേശത്തോടെ ഇറങ്ങിയത്. ഗുരുഗ്രാമിൽ സ്വന്തം ഫാക്‌ടറിയിട്ട് ചെറിയ തോതിൽ തുടക്കമിട്ട ബിസിനസ് അധികം താമസിയാതെ ബൾക്ക് ഓർഡറുകൾ സ്വീകരിച്ച് ഉൽപ്പാദനവും വിതരണവും വിപുലീകരിച്ചു. പിന്നീട് കേരളത്തിലും ഫാക്‌ടറി തുടങ്ങി. പ്ലം കേക്കുകൾക്ക് പുറമെ കാരറ്റ് കേക്ക്, ബനാന കേക്ക് മുതലായ ഡ്രൈ കേക്ക് വെറൈറ്റികളും ഡൽഹിയിൽ ഹിറ്റാണ്. ഡൽഹിയിൽ എവിടെയും ഹോം ഡെലിവറിയുമുണ്ട്. ഗീ കേക്കും, എഗ്ഗ് പഫ്‍സും വളരെ പോപ്പുലറാണ്. വൻ തോതിൽ ഡിമാന്‍റുള്ള ബെസ്റ്റ്-സെല്ലിംഗ് ഐറ്റമാണ് എഗ്ഗ് പഫ്‍സ്.


വ്യക്തിഗത ഓർഡറുകൾ നേരിട്ട് വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിന് പുറമെ സ്ഥാപനങ്ങളിലും സ്റ്റോറുകളിലും ബൾക്കായി ഓൺലൈനായും ഓഫ്‍ലൈനായും വിതരണം ചെയ്യുന്നുണ്ട്. ബേക്കറി സാധനങ്ങളിൽ ബ്രെഡ്ഡ്, ബൺ പോലുള്ള നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലും കോർപ്പറേറ്റ് കാന്‍റീനുകളിലും ഇവയെല്ലാം ബൾക്കായി വിതരണം ചെയ്യുന്നുമുണ്ട്.


ക്രിസ്‍മസ് കേക്കുകളിൽ പ്ലം കേക്കുകൾക്ക് നല്ല പ്രചാരമാണുള്ളത്. ഓർഡർ നൽകുന്നവരുടെ ഫാമിലി ഫോട്ടോ കവറിൽ പ്രിന്‍റ് ചെയ്തുകൊടുക്കുന്ന സ്‍പെഷ്യാലിറ്റി ഇത്തവണത്തെ ക്രിസ്‍മസ് സീസണിൽ വേറിട്ടുനിൽക്കുന്നു. സൗത്ത് ഇന്ത്യൻ സ്‍നാക്കുകളുടെ കാര്യത്തിൽ ഒരു വൺ സ്റ്റോപ്പ് ഷോപ്പ് ആയി മാറാനുള്ള ഉദ്യമത്തിൽ പ്രമുഖ വ്യക്തികളുമായി സൗഹൃദം പുലർത്തി അവരുടെ പിന്തുണ തേടാറുണ്ട്. AAHAR 2024 ൽ കേരള പവിലിയനിൽ സ്വന്തം സ്റ്റാൾ ഇട്ടത് കൂടുതൽ പേരിലേക്ക് എത്താനും സഹായിച്ചു. ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷന്‍റെ രൂപീകരണത്തിൽ പോൾ മാത്യു ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.


കേരളാ സ്‍നാക്കുകളും കേക്കുകളും വാങ്ങണമെന്നുള്ളവർക്ക് 8826068051 എന്ന വാട്ട്‍സാപ്പ് നമ്പറിൽ മെസ്സേജ് അയക്കാം.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page