top of page

ദക്ഷിണ കൊറിയയിൽ അടിയന്തരാവസ്ഥ; പട്ടാള നിയമം പ്രാബല്യത്തിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 3, 2024
  • 1 min read

ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൺ സുക് ഇയോൾ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും, രാജ്യവിരുദ്ധ ശക്തികളെ ഉന്‍മൂലനം ചെയ്യാനുമാണ് ഈ നടപടിയെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. പട്ടാള നിയമം പ്രാബല്യത്തിലായതോടെ ഉന്നത സൈനിക നേതൃത്വമായിരിക്കും ഭരണകാര്യങ്ങൾ നിയന്ത്രിക്കുക. രാഷ്‍ട്രീയ പ്രവർത്തനങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനുമൊക്കെ നിയന്ത്രണം ഉണ്ടാകും.


ദക്ഷിണ കൊറിയൻ പാർലമെന്‍റ് പരിസരത്ത് ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. പാർലമെന്‍റിനകത്തും അടിയന്തര സമ്മേളനത്തിനായി അംഗങ്ങൾ എത്തുന്നുണ്ട്. പട്ടാള നിയമത്തെ പ്രതിപക്ഷ പാർട്ടികൾ അനുകൂലിക്കുന്നില്ല. പാർലമെന്‍റ് മന്ദിരത്തിന് മുകളിലൂടെ ഹെലിക്കോപ്റ്ററുകൾ പറക്കുന്നത് കാണാം.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page