top of page

ദിൽഷാദ് ഗാർഡൻ ഫൊറോനാ പള്ളിയിൽ ഇടവക തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago
1 min read

ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ ദിൽഷാദ് ഗാർഡൻ ഫൊറോനാ ഇടവകയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസി, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ ദൈവമാതാവ് എന്നിവരുടെ സംയുക്ത തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടന്ന തിരുനാൾ ആഘോഷങ്ങൾ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സംഗമമായി.


വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗപ്രാപ്തിയുടെ 800-ാം വാർഷികത്തോടനുബന്ധിച്ച് കത്തോലിക്കാ സഭ ആചരിക്കുന്ന പ്രത്യേക ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ തിരുനാൾ കൂടുതൽ വിപുലമായും ഭക്തിസാന്ദ്രമായും സംഘടിപ്പിച്ചു.


തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ദിനമായ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ ഒമ്പതിന് ഫരീദാബാദ് അതിരൂപത പ്രൊക്യൂറേറ്റർ റവ. ഫാ. അലൻ വെമ്പാലയുടെ മുഖ്യകാർമികത്വത്തിൽ പ്രസുദേന്തി വാഴ്ചയും ആഘോഷമായ തിരുനാൾ ദിവ്യബലിയും നടന്നു.


തുടർന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം നടന്നു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page