ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രത്തിൽപ്രതിഷ്ഠാ ദിന വാർഷിക മഹോത്സവം
- റെജി നെല്ലിക്കുന്നത്ത്
- Jul 13, 2024
- 1 min read

ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പതിനഞ്ചാമത് പ്രതിഷ്ഠാ ദിന വാർഷിക മഹോത്സവം പൂജകൾ 2024 ജൂലൈ 15 തിങ്കളാഴ്ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുതുമന ശ്രീ ദാമോദരൻ നമ്പൂതിരി യുടെ മുഖ്യ കാർമികത്വത്തിൽ അതിവിപുലമായ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു.
അന്ന് രാവിലെ 6.00 മണിക്ക് മഹാഗണപതി ഹോമം. 8.00 മണി മുതൽ ശ്രീധർമ്മശാസ്താവിന് പഞ്ചഗവ്യ പഞ്ചവിംശതി കലശപൂജ, ഉപദേവതമാർക്കും നവഗ്രഹങ്ങൾക്കും കലശപൂജ എന്നിവയും തുടർന്ന് രാവിലെ 9.30ന് ഉപദേവതമാർക്ക് കലശാഭിഷേകം, 10.00 മണിക്ക് ശ്രീ ധർമ്മശാസ്താവിന് കലശാഭിഷേകം എന്നിവയും ഉണ്ടാകും.

ഉച്ചപൂജയും ദീപാരാധനയും 11.30 മുതൽ. തുടർന്ന് 12.45 മുതൽ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
മേളം: കലാശ്രീ ചെറുതാഴം ശ്രി കുഞ്ഞിരാമ മാരാരും സംഘവും.
വൈകുന്നേരം: 6.30 ന് മഹാ ദീപാരാധന. തുടർന്ന് ഭജന: അവതരിപ്പിക്കുന്നത്: ദ്വാരകാധീശ് ബാലഗോകുലം. രാത്രി 9.00 മണിക്ക്: പ്രസാദ വിതരണം, ലഘുഭക്ഷണം










Comments