ദിലീപിന്‍റെ കൊച്ചു ഡോക്‌ടർ; കാവ്യയ്ക്കും അഭിമാനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 20, 2024
- 1 min read

ദിലീപിന്‍റെ മകൾ മീനാക്ഷി ഡോക്‌ടറായി. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി MBBS പഠനം പൂർത്തിയാക്കിയത്. സ്വപ്‍ന സാഫല്യമായ ബിരുദദാന ചടങ്ങിൽ ദിലീപിനൊപ്പം കാവ്യയും പങ്കെടുത്തു. ദൈവത്തിന് നന്ദി പറഞ്ഞ ദിലീപ് മീനാക്ഷിയോട് സ്‍നേഹത്തോടൊപ്പം ബഹുമാനവും ഉണ്ടെന്ന് പറഞ്ഞു. മീനാക്ഷിയുടെ കഠിനാധ്വാനത്തിന്‍റെ റിസൽട്ടാണ് ഇതെന്നും അഭിമാനമുണ്ടെന്നും കാവ്യ മാധവൻ പ്രതികരിച്ചു.
ഡാൻസ് പഠിച്ചിട്ടുള്ള മീനാക്ഷി വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. ധാരാളം ഫോളോവേഴ്‌സുള്ള മീനാക്ഷി സോഷ്യൽ മീഡിയയിലും താരമാണ്.










Comments