top of page

തലസ്ഥാന നഗരിയിലെ ബസ്സ് യാത്രകൾക്ക് ഇനി ലക്ഷ്വറി ടച്ച്

  • പി. വി ജോസഫ്
  • Jul 19, 2024
  • 1 min read

 



ree

എയർ കണ്ടീഷൻ ചെയ്ത പ്രൈവറ്റ് ലക്ഷ്വറി ബസ്സിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഡൽഹിക്കാർക്ക് ഇനി രണ്ടാഴ്ച്ച കൂടി കാത്തിരുന്നാൽ മതി. ഡൽഹി ഗവൺമെന്‍റ് കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത ഡൽഹി മോട്ടോർ വെഹിക്കിൾസ് ലൈസൻസിംഗ് ഓഫ് അഗ്രഗേറ്റർ (പ്രീമിയം ബസ്സ്) സ്‍കീമിന് കീഴിലാണ് പ്രീമിയം ബസ്സ് സർവ്വീസ് ആരംഭിക്കുന്നത്.

 

ബസ്സുകളിൽ സുഖമായി ചാരിക്കിടക്കാവുന്ന റിക്ലൈനിംഗ് സീറ്റുകളും, വൈ-ഫൈ, GPS, CCTV സൗകര്യങ്ങളും  സജ്ജമായിരിക്കും. നഗരത്തിലോടുന്ന പ്രൈവറ്റ് വാഹനങ്ങളുടെ എണ്ണം കുറച്ച് അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുകയാണ് ലക്ഷ്യം.




ree

ഊബർ, ആവേഗ് എന്നീ രണ്ട് പ്രൈവറ്റ് കമ്പനികൾക്കാണ് ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത്. സർവ്വീസ് നടത്തേണ്ട റൂട്ടുകൾ അവർ നിർണയിച്ചുവരികയാണ്. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും, ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യ ആഴ്ച്ചയിലോ സർവ്വീസ് ആരംഭിക്കുമെന്നും ട്രാൻസ്‍പോർട്ട് ഡിപ്പാർട്ട്‍മെന്‍റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പഴക്കം മൂന്നു വർഷത്തിൽ കൂടാത്ത CNG ബസ്സുകൾ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. 2025 ജനുവരി 1 ന് ശേഷം സ്‍കീമിൽ ചേർക്കുന്നവ ഇലക്ട്രിക് ബസ്സുകൾ ആയിരിക്കണം. സ്‍കീമിലേക്ക് അപേക്ഷിക്കുന്ന കമ്പനിക്ക് NCR മേഖലയിൽ കോർപ്പറേറ്റ് ഓഫീസോ ബ്രാഞ്ച് ഓഫീസോ ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page