തമിഴക വെട്രി കഴകത്തിന് ഇലക്ഷൻ കമ്മീഷന്‍റെ അംഗീകാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 8, 2024
- 1 min read

തമിഴരുടെ ജനപ്രിയ നായകൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പ്രഖ്യാപിച്ചു. എല്ലാവരും ജന്മനാ തുല്യരാണെന്ന വീക്ഷണത്തിൽ രൂപം കൊണ്ട പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ നടക്കും.
വിജയ് അഭിനയിച്ച ആദ്യ ചിത്രത്തിന്‍റെ പേരാണ് വെട്രി. വിജയം എന്നാണ് അർത്ഥം. രാഷ്‍ട്രീയത്തിലേക്കുള്ള പ്രവേശനം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പ്രഖ്യാപിച്ചത്.










Comments