ഡൽഹി സഫ്‍ദർജങ് ആശുപത്രിയിൽ കാൻഡിൽ മാർച്ച് നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 15, 2024
- 1 min read

കൊൽക്കത്തയിൽ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക‌്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഇന്നും തുടർന്നു. ഉത്തരാഖണ്ഡിലെ രുദ്രാപ്പൂരിൽ നേഴ്‌സിംഗ് ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിലും ആരോഗ്യ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹി സഫ്‍ദർജങ് ആശുപത്രിയിലെ ഡോക്‌ടർമാരും നേഴ്‌സുമാരും ആശുപത്രി വളപ്പിൽ ഇന്നു വൈകിട്ട് 8.30 ന് കാൻഡിൽ മാർച്ച് നടത്തി. സ്റ്റാഫ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇരകൾക്ക് നീതി ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.










Comments