ഡൽഹി 'സ്‍പൈഡർമാൻ' പോലീസ് വലയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 25, 2024
- 1 min read

സ്‍പൈഡർമാന്‍റെ വേഷത്തിൽ കാറിന്‍റെ ബോണറ്റിലിരുന്ന് യാത്ര ചെയ്ത അഭ്യാസിക്കെതിരെ പോലീസ് നടപടി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പോലീസിന് പരാതി ലഭിച്ചത്. ദ്വാരകയിൽ ഒരു സ്‍കോർപ്പിയോ കാറിന്‍റെ ബോണറ്റിൽ സ്‍പൈഡർമാൻ അഭ്യാസമുറകൾ കാണിക്കുന്നുവെന്നായിരുന്നു പരാതി. പോലീസ് ഉടൻ രംഗത്തെത്തി. ദ്വാരകയിലെ റാംഫാൽ ചൗക്കിൽ വെച്ച് സ്‍പൈഡർമാനെ കണ്ടെത്തി. നജഫ്‍ഗഢ് നിവാസിയായ ആദിത്യ എന്ന 20 കാരനാണ് സ്‍പൈഡർമാനെന്ന് തിരിച്ചറിഞ്ഞു. മഹാവീർ എൻക്ലേവ് നിവാസിയായ ഗൗരവ് സിംഗ് എന്ന 19 കാരനാണ് വാഹനം ഓടിച്ചത്.
അപകടകരമായ രീതിയിലും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വാഹനമോടിച്ചതും യാത്ര ചെയ്തതും രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരമാവധി 26,000 രൂപ പിഴ ചുമത്താവുന്ന കേസാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്.

ആദിത്യയും ഒരു പെൺകുട്ടിയും സ്‍പൈഡർമാനും സ്‍പൈഡർവുമനും ചമഞ്ഞ് ദ്വാരകയിലൂടെ അഭ്യാസപ്രകടനം നടത്തിയതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് നടപടി എടുത്തിരുന്നു. അന്ന് ബൈക്കിലായിരുന്നു പെർഫോമൻസ്. ഹെൽമെറ്റ് ഇല്ലെന്ന കുറ്റമാണ് അന്ന് ചുമത്തിയത്.










Comments