ഡൽഹി വൈക്കം സംഗമത്തിൻ്റെ ക്രിസ്തുമസ് പുതുവത്സര റിപ്പബ്ലിക് ഡേ ആഘോഷങ്ങളും കുടുബ സംഗമവും നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 27
- 1 min read

ഡൽഹി വൈക്കം സംഗമത്തിൻ്റെ ക്രിസ്തുമസ് പുതുവത്സര റിപ്പബ്ലിക് ഡേ ആഘോഷങ്ങളും കുടുബ സംഗമവും ജനുവരി 26ന് ആർ കെ പുരം DMA സമുച്ചയത്തിൽ നടക്കുകയുണ്ടായി. സംഗമത്തിൻ്റെ പ്രസിഡൻറ് അജിത് മഴുവഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫരീദാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര വിശിഷ്ട അതിഥിയായിരുന്നു.സംഗമത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഇത്തരം കുടുബ കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു, ചടങ്ങിൽ സംബന്ധിച്ച കശ്മീരി ഗേറ്റിലെ Anthoyadaya Niketan ഡയറക്ടർ Fr.Ravindra Jain മലയാളികളുടെ സ്തുത്യർഹമായ സേവനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചു.

സംഗമത്തിൻ്റെ അംഗങ്ങൾ മലയാളത്തിൻ്റെ ഭാവ ഗായകന് ജയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ഗാനങ്ങള് കോർത്തിണക്കി ശ്രീ VT സാബുവിൻ്റെ നേതൃത്വത്തിൽ സംഗീത അർച്ചനയും നടത്തി.
സുപ്രസിദ്ധ എഴുത്തുകാരൻ എംടി വാസുദേവൻ അനുസ്മരിച്ചു ശ്രീ.CJ മാത്യുവും ,ഡേ.മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു TO തോമസും സംസാരിച്ചു. തുടർന്ന് കരോൾ ഗാനാലാപനം, കുടുംബങ്ങൾക്ക് സമ്മാനം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു . സംഗമത്തിൻ്റെ കാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഭാഗഭാക്കുകളാകണമെന്ന ആഹ്വാനവും നൽകി, കാരു ണ്യാമൃത് പ്രോജക്ട് കൺവീനർ ശ്രീ സുരേഷ് നായർ സംസാരിച്ചു. സംഗമം ജനറൽ സെക്രട്ടറി ഷേർലി രാജൻ സ്വാഗതവും വൈസ് പ്രസിഡൻറ് പി പി പ്രിൻസ് നന്ദിയും ആശംസിച്ചു










Comments