ഡൽഹിയിൽ പരക്കെ മഴ, മൺസൂൺ ഉടനെത്തുമെന്ന് പ്രവചനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 27, 2024
- 1 min read

ഡൽഹിയുടെ മിക്ക മേഖലകളിലും പരക്കെ മഴ ലഭിച്ചു. കൊടും ചൂടിലും ഉഷ്‍ണത്തിലും മാസങ്ങളായി വലഞ്ഞ തലസ്ഥാന നിവാസികൾക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. ആർ.കെ. പുരം, മുനീർക്ക, സരിതാ വിഹാർ എന്നിവിടങ്ങൾക്ക് പുറമെ നോയിഡയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കൂടാനാണ് സാധ്യത. ഡൽഹിയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റും വീശാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില ഏരിയകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഈയാഴ്ച്ച തന്നെ മൺസൂൺ എത്തുമെന്നാണ് പ്രവചനം.










Comments