top of page

ഡൽഹിയിൽ തമിഴ് കർഷകരുടെ പ്രതിഷേധം

  • Delhi Correspondent
  • Apr 24, 2024
  • 1 min read



ree

New Delhi: തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കർഷകസംഘം ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തി. ഇരുന്നൂറോളം പേരാണ് തലസ്ഥാനത്ത് എത്തിയത്. കാർഷിക വിളകളുടെ വിലയിടിവാണ് അവർ ഉന്നയിച്ച ഏറ്റവും വലിയ പ്രശ്നം.

ചിലരുടെ കൈയ്യിൽ തലയോട്ടികളും എല്ലുകളും ഉണ്ടായിരുന്നു. അവ ആത്മഹത്യ ചെയ്ത കർഷകരുടേതാണെന്ന് അവർ പറഞ്ഞു.സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരിൽ ചിലർ മൊബൈൽ ടവറിലും മരങ്ങളിലും കയറി മുദ്രാവാക്യം വിളിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ മരത്തിൽ കയറിയാണ് സ്ത്രീകളെ താഴെയിറക്കിയത്. മൊബൈൽ ടവറിൽ കയറിയ ഒരാളെ താഴെയിറക്കാൻ അഗ്നിശമനസേനയുടെ ക്രെയിൻ എത്തിക്കേണ്ടിവന്നു.

കാർഷിക വരുമാനം ഇരട്ടിയാക്കുക, കർഷകർക്ക് 5000 രൂപ പെൻഷൻ അനുവദിക്കുക, ഇൻഷുറൻസ് ഏർപ്പെടുത്തുക, നദികൾ സംയോജിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങൾ. ഇവ ഉടൻ നടപ്പാക്കിയില്ലെങ്കിൽ വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തങ്ങളുടെ പ്രതിനിധി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അവർ പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page