top of page

ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 28, 2024
  • 1 min read


ree

ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെയും ഇന്നു പുലർച്ചെയുമായി കനത്ത മഴ പെയ്തു. കൊടും ചൂടിന് ശമനമായെങ്കിലും മഴയും കാറ്റും മൂലം വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനങ്ങളെ വല്ലാതെ വലച്ചു. അണ്ടർപാസ്സുകളിൽ വെള്ളം നിറഞ്ഞതു മൂലം പല സ്ഥലങ്ങളിലും വാഹന ഗതാഗതം പൂർണമായും നിലച്ചു. മുനീർക്ക, ബിക്കാജി കാമാ പ്ലേസ്, മിന്‍റോ റോഡ് എന്നിവ ഉൾപ്പെടെ പല സ്ഥലങ്ങളിലും രാവിലെ വാഹന ഗതാഗതം ദീർഘനേരം തടസ്സപ്പെട്ടു.




ree

സഫ്‍ദർജങ്ങിലെ കാലാവസ്ഥാ നിരക്ഷണ കേന്ദ്രം 154 മി.മീ മഴ രേഖപ്പെടുത്തി. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. മൺസൂൺ ആരംഭിക്കാനുള്ള സഹചര്യങ്ങൾ അനുകൂലമായിട്ടുണ്ടെന്ന് IMD ഒരു പ്രസ്താവയിൽ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page