top of page

ഡൽഹിയിലെ എയർ ക്വാളിറ്റി വഷളാകുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 14, 2024
  • 1 min read
ree

ഡൽഹിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡെക്‌സ് (AQI) ഇന്നലെ 224 രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നലെ വൈകിട്ട് 4 മണിക്ക് പുറത്തുവിട്ട AQI ബുള്ളറ്റിൻ പ്രകാരമാണ് ഇത്.


ഗ്രേഡഡ് റെസ്‍പോൺസ് ആക്ഷൻ പ്ലാൻ (GRAP) ന്‍റെ സ്റ്റേജ് 1 ന് കീഴിലെ നിയന്ത്രണ നടപടികൾ എടുക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. എയർ ക്വാളിറ്റി കമ്മീഷൻ (CAQM) ന്‍റെ സബ്-കമ്മിറ്റി നിലവിലെ വായു നിലവാരം അവലോകനം ചെയ്തു. ഡൽഹി- NCR മേഖലയിൽ വിന്‍റർ സീസണിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ ഉൾപ്പെടുന്ന GRAP നടപ്പാക്കാനുള്ള ചുമതല CAQM നാണ്.


ഡൽഹിയിലെ വായു നിലവാരം നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സ്റ്റേജ് I (AQI 201 - 300) മോശം, സ്റ്റേജ് II (AQI 301 - 400) വളരെ മോശം, സ്റ്റേജ് III (AQI 401 - 450) ഗുരുതരം, സ്റ്റേജ് IV (AQI 450 ന് മുകളിൽ) അതീവ ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 224 സ്റ്റേജ് 1 ലാണ് വരുന്നത്. വിന്‍റർ തുടങ്ങുന്നതോടെയാണ് ഡൽഹിയിൽ വായു മലിനീകരണത്തിന്‍റെ തോത് രൂക്ഷമാകാറുള്ളത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page