ഡൽഹി മലയാളി കൂട്ടായ്‌മയുടെ അഞ്ചാം വാർഷികവും, ഓണാഘോഷവും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 24, 2024
- 1 min read

ഡൽഹി മലയാളി കൂട്ടായ്‌മയുടെ അഞ്ചാം വാർഷികവും, ഓണാഘോഷവും 2024 സെപ്റ്റംബർ മാസം 29 - ന് പുഷ്പ വിഹാർ ശ്രീ. അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വൈകിട്ട് 5 മണി മുതൽ 6 വരെ സാംസ്കാരിക സമ്മേളനം നടക്കും. രാവിലെ 9 മണിക്ക് തുടങ്ങുന്ന ഓണാഘോഷ പരിപാടികൾ രാത്രി 8 മണിക്ക് ഓണ സദ്യയോടെ കൂടി പര്യാവസാനിക്കും. വാർഷിക - ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും, മുതിർന്നവർക്കും വേണ്ടി വിവിധയിനം കലാ - കായിക മത്സരങ്ങൾ നടത്തപ്പെടുമെന്ന് ഡൽഹി മലയാളീ കൂട്ടായ്മ (ഡി.എം.കെ) ഭാരവാഹികൾ അറിയിച്ചു.
വാർഷിക - ഓണാഘോഷ പരിപാടിയുടെ പ്രോഗ്രാം ലിസ്റ്റ്
രാവിലെ 9 മുതൽ 12 വരെ : അത്തപൂക്കള മത്സരം
12 മണി മുതൽ 2 മണി വരെ ഉച്ചഭക്ഷണ ഇടവേള
2 മണി മുതൽ കുട്ടികൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ : സുന്ദരിക്ക് പൊട്ടുതൊടൽ, കലം ഉടക്കൽ, പയർ പെറുക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, കസേരകളി, ചാക്കിലോട്ടം, നാരങ്ങ-സ്പൂൺ ഓട്ടം, സൂചിയിൽ നൂൽ കോർക്കൽ തുടങ്ങിയവ...
വൈകിട്ട് 3.30 മുതൽ മുതിർന്നവർക്ക് വേണ്ടിയുള്ള മത്സരങ്ങൾ : വടം വലി, ചാക്കിലോട്ടം, കലം ഉടക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി മുതലായവ
വൈകിട്ട് 4 മണിക്ക് ഉറിയടി
വൈകിട്ട് 4.30 മുതൽ ചെണ്ടമേളം
വൈകിട്ട് 5 മണി മുതൽ 6 വരെ : സാംസ്കാരിക സമ്മേളനം
വൈകിട്ട് 6 മണിക്ക് തിരുവാതിര
വൈകിട്ട് 6.15 ന് ലക്കി ഡ്രോ & സമ്മാന വിതരണം
വൈകിട്ട് 6.30 മുതൽ കുമാരി സ്നേഹ ഷാജി ഒരുക്കുന്ന നാട്യ ക്ഷേത്രയുടെ മെഗാ ഡാൻസ് ഷോ, 'നാട്ടരങ്ങ്'.
രാത്രി 8 മണിക്ക് ഓണസദ്യ










Comments