ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയക്ക് പുതിയ സാരഥികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 13 minutes ago
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ വാർഷിക പൊതുയോഗവും 2026-2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് 1-ലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ സാരഥികളായ ആർ കെ മേനോൻ (ചെയർമാൻ), വർഗീസ് ജോർജ്ജ് (വൈസ് ചെയർമാൻ), വി രഘുനാഥൻ (സെക്രട്ടറി), ബിജു വിജയൻ, ശ്രീനി നായർ (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ തോമസ് (ട്രഷറർ), ലാലു പി ഡാനിയേൽ (ജോയിന്റ് ട്രഷറർ), സി കെ പ്രിൻസ് (ഇന്റെർണൽ ഓഡിറ്റർ), ശ്രീരേഖാ പ്രിൻസ് (വനിതാ വിഭാഗം കൺവീനർ), ലളിതാ ശശിധരൻ (ജോയിന്റ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി എം കെ മധു, അഞ്ജലി മധു, സ്‌മിതാ വിജയൻ, ലൗലി ഷാജി, കെ വി ശ്രീജിത്ത്, ഇ കെ ശശിധരൻ, ജി മനോജ്, രോഹൻ സാമുവേൽ, ശശിധരൻ പിള്ള, എസ് ശ്രീകുമാർ, ബിജു വർഗീസ്, ജി എസ് ദീപക്, സന്തോഷ് കുമാർ, വാസന്തി ജനാർദ്ദനൻ എന്നിവരെയും തെരെഞ്ഞെടുത്തു.




Comments