ഡൽഹി ക്യാൻറ്റ് കാബൂൾ ലൈൻ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം ഡിസംബർ 26 നു സമാപിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 25, 2024
- 1 min read

ഡൽഹി ക്യാൻറ്റ് കാബൂൾ ലൈൻ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം 2024 ഡിസംബർ 26 രഥഘോഷയാത്രയോട് കൂടി സമാപിക്കും.
നാളത്തെ ചടങ്ങുകൾ രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോട് കൂടി ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് പൂജാദി കർമ്മങ്ങൾ നടക്കുക. നാളെ മണ്ഡലപൂജയുടെ സമാപനത്തോട് കൂടി നടക്കുന്ന രഥ ഘോഷയാത്ര വൈകിട്ട് 0630നു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കാബൂൾ ലൈൻ ശിവക്ഷേത്രം ഡൽഹി കാന്റ്റ് സദർ ബസാർ വഴി തിരിച്ചു ക്ഷേത്രത്തിൽ എത്തിച്ചേരുന്നതായിരിക്കും. രഥ ഘോഷയാത്രയിൽ താലപ്പൊലി, കാവടി, ഷാലിമാർ ഗാർഡൻ സോപാനം വനിതാ വാദ്യ സംഘത്തിന്റെ ചെണ്ടമേളം എന്നിവ ഘോഷയാത്രയെ വർണശബളം ആക്കുന്നതാണ്. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതിനു ശേഷം പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് - സജീവ് കുമാർ (9582714321) സെക്രട്ടറി - വിജീഷ് (8240332069) കാഷ്യർ - പത്മ കൃഷ്ണകുമാർ (8287400497) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്











Comments