ഡൽഹി എയർപോർട്ടിന്‍റെ ടെർമിനൽ 2 ആറ് മാസത്തേക്ക് അടയ്ക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 10
- 1 min read

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിന്‍റെ ടെർമിനൽ 2 അഥവാ T2 നവീകരിക്കും. ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ആണ് വിപുലമായ പദ്ധതി ഒരുക്കുന്നത്. എയർപോർട്ട്‍സ് അതോറിറ്റി ഓഫ് ഇന്ത്യ നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതാണ് ടെർമിനൽ 2.
നവീകരണ പദ്ധതി ആരംഭിച്ച് അത് പൂർത്തിയാകുന്നതു വരെ, അതായത് നാല് മാസം മുതൽ ആറ് മാസം വരെ ടെർമിനലിൽ സർവ്വീസ് ഉണ്ടാവില്ല. സർവ്വീസുകൾ ടെർമിനൽ 1 ലേക്ക് ഷിഫ്റ്റ് ചെയ്യും. ഡൊമസ്റ്റിക് എയർ ട്രാഫിക് വൻ തോതിൽ വർധിച്ച പശ്ചാത്തലത്തിലാണ് ടെർമിനൽ നവീകരണം. പുതുതായി ആറ് പാസഞ്ചർ ബോർഡിംഗ് ബ്രിഡ്‍ജുകൾ ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്യും. ഇന്ത്യയിൽ ആദ്യമായി ഓട്ടോണമസ് ഡോക്കിംഗ് ടെക്‌നോളജി കൊണ്ടാണ് അത് പ്രവർത്തിപ്പിക്കുക.











Comments