ഡോക്‌ടർമാരുടെ സമരം; ആരോഗ്യ മന്ത്രാലയത്തിന് മുമ്പിൽ ഇന്ന് ഫ്രീ OPD
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 19, 2024
- 1 min read

ഡൽഹി AIIMS ലെ റസിഡന്‍റ് ഡോക്‌ടർമാർ അനിശ്ചിതകാല സമരം തുടരുകയാണ്. കൊൽക്കത്തയിൽ ട്രെയിനി ഡോക്‌ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രാലയം പ്രവർത്തിക്കുന്ന നിർമ്മാൺ ഭവന് മുന്നിലാണ് സമരം. ഇന്ന് രാവിലെ 11 മണി മുതൽ സമരസ്ഥലത്ത് ഫ്രീ OPD നടത്താൻ അവർ തീരുമാനിച്ചിട്ടുണ്ട്. സമരസ്ഥലത്ത് എത്തുന്ന രോഗികൾക്ക് സ്‍പെഷ്യലിസ്റ്റ് ഡോക്‌ടർമാർ പരിശോധിച്ച് മരുന്ന് കുറിച്ചു നൽകും.
കൊൽക്കത്തയിൽ ഉണ്ടായ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഡൽഹി AIIMS ലെ റസിഡന്‍റ് ഡോക്‌ടർമാർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാൻ നിയമം നിർമ്മിക്കണമെന്നും, അടിയന്തരമായി ഓർഡിനൻസ് കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. കൊൽക്കത്ത സംഭവത്തിൽ ഇടപെണമെന്ന് പത്മ അവാർഡ് ജേതാക്കളായ ഡോക്‌ടർമാരുടെ ഒരു സംഘം രാഷ്‍ട്രപതി ദ്രൗപതി മുർമ്മുവിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.










Comments