ഡോക്‌ടർമാരുടെ രാജ്യവ്യാപക സമരം ഇന്ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 17, 2024
- 1 min read

കൊൽക്കത്തിയിൽ യുവ ഡോക്‌ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്‌ടർമാർ പണിമുടക്കുന്നു. സമരത്തിൽ അടിയന്തര സേവനങ്ങൾക്ക് മുടക്കം വരുത്തരുതെന്ന് സമരത്തിന് ആഹ്വാനം ചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. OPD അടഞ്ഞുകിടക്കും, അടിയന്തരമല്ലാത്ത സർജ്ജറികൾ മാറ്റിവെക്കും. ആരോഗ്യ പ്രവർത്തകർ നേരിടുന്ന സുരക്ഷാ വെല്ലുവിളിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ് സമരത്തിന്‍റെ ലക്ഷ്യം. ഡോക്‌ടർമാർക്ക് പുറമെ നഴ്‌സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
വിമാനത്താവളങ്ങൾ പോലെ ആശുപത്രികൾ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നാണ് IMA മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തുക, അക്രമികൾക്കെതിരെ ഉടൻ നടപടി എടുക്കുക, ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്‍ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നുണ്ട്.











Comments