top of page

ഡിഎംഎസ് സേവനപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 19, 2024
  • 1 min read
ree

സെപ്‌റ്റംബർ 22ന് ജികെ 2ലെ ബിസി പാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷത്തിൽ ഡൽഹി മലയാളി സംഘം സേവനപുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ കെ എൻ ജയരാജിന് ഡിഎംഎസ് വിശിഷ്ട സേവനപുരസ്‌കാരം സമ്മാനിക്കും. ഡിഎംഎസ് വിശിഷ്ട സേവനപുരസ്‌കാരം ബ്ലഡ് ഡോണേഴ്‌സ് കേരള ഡൽഹി ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ പവിത്രൻ കൊയിലാണ്ടിക്കും സമ്മാനിക്കും. ഡൽഹി യൂണിവേഴ്‌സിറ്റി ഫിലോസപ്പി പിഎച്ച്‌ഡി ഡോ ആൽഫി ഗീവറിന് അവാർഡ് ഓഫ് ഹോണർ സമ്മാനിക്കും.


ഡി നിപ് കെയർ ജനറൽ സെക്രട്ടറി കെ വി ഹംസ, എയിംസ് നഴ്‌സിംഗ് ഓഫീസർ മാത്യു വർഗീസ് വി, ബിപിഡി കേരള മാനേജിംഗ് ട്രസ്റ്റി സന്ധ്യ അനിൽ, എയിംസ് നഴ്‌സിംഗ് ഓഫീസർ വിപിൻ കൃഷ്ണൻ, ഡോ റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ സീനിയർ നഴ്‌സിംഗ് ഓഫീസർ ദീപ്തി ഗോപകുമാർ, എയിംസ് സീനിയർ നഴ്‌സിംഗ് ഓഫീസർ ആൻസി ഡാനിയൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ സീനിയർ നഴ്‌സിംഗ് ഓഫീസർ ബിജി മനോജ്, സീതാരാമൻ ഭാരതി ഹോസ്പിറ്റൽ റേഡിയോളജി എച്ച്ഒഡി സജയ് ജോസ് എന്നിവർക്ക് സേവനപുരസ്കാരം ഇൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് നൽകും.


നിത്യചൈതന്യ കളരിയിലെ ഉജ്ജ്വൽ സുഭാഷ്, എം എസ് നിത്യശ്രീ, എയ്ഞ്ചൽ മറിയം ബിജോയ് എന്നിവർക്ക് സേവനപുരസ്കാരം ഇൻ മാർഷ്യൽ ആർട്സ് (കളരി) നൽകും.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page