top of page

ഡിഎംഎയുടെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും മാർച്ച് 10-ന്

  • റെജി നെല്ലിക്കുന്നത്ത്
  • Mar 8, 2024
  • 1 min read

ഡിഎംഎയുടെ

ree

വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും മാർച്ച് 10-ന്

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും 2024 മാർച്ച് 10 ഞായറാഴ്ച്ച വൈകുന്നേരം 4:30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.

ഡിഎംഎ പ്രസിഡന്റ് ശ്രീ കെ രഘുനാഥ് അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിങ് ഡയറക്ടർ ഡോ ശ്രീമതി ലില്ലി ജോർജ്ജ്, പവിലിയൻസ് & ഇന്റീരിയഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീമതി ബീനാ ബാബുറാം, ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ, ജോയിന്റ് ഇന്റെർണൽ ഓഡിറ്ററും പ്രോഗ്രാം കൺവീനറുമായ ശ്രീമതി ലീന രമണൻ തുടങ്ങിയവർ പങ്കെടുക്കും. മേഘാ സോമനാഥനാണ് അവതാരക.

2023-ൽ നടന്ന നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂ ഡൽഹിയിലെ സിഎസ്ഐആർ - നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്‌മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ് നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ചടങ്ങിൽ ആദരിക്കും.

അംബേദ്‌കർ നഗർ-പുഷ്‌പ വിഹാർ ഏരിയ അവതരിപ്പിക്കുന്ന കലാപരിപാടിയും ഡോ സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് എന്നിവയും അരങ്ങേറും.

തുടർന്ന് സിദ്ധാർഥ്‌ ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ തുടങ്ങിയവർ അണിയിച്ചൊരുക്കുന്ന സംഗീത സായാഹ്നം വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് മിഴിവേകും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page