top of page

ഡിഎംഎയുടെ നവീകരിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി

  • റെജി നെല്ലിക്കുന്നത്ത്
  • Mar 11, 2024
  • 1 min read


ree

ന്യൂ ഡൽഹി: ആർകെ പുരം സെക്ടർ 4-ലെ ഡൽഹി മലയാളി അസോസിയേഷന്റെ നവീകരിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി.


  • മുഖ്യാതിഥി ഡോ ശ്രീമതി ലില്ലി ജോർജ്ജ് നാട മുറിച്ചാണ്‌ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.


എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡിഫെൻസ് കോളനി സെൽവരാജ്, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയലിൽ, ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജയകുമാർ ആർ നായർ, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റുമാരായ കെജി രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിൻ്റ് ട്രഷറർ പിഎൻ ഷാജി, ജോയിൻ്റ് ഇൻ്റേണൽ ഓഡിറ്റർ ലീന രമണൻ, മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയ ചെയർമാനും ഡിഎംഎ ബിൽഡിംഗ് റെനോവേഷൻ കമ്മിറ്റി കൺവീനറുമായ ഡോ ടിഎം ചെറിയാൻ, കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

മധുര പലഹാര വിതരണവും നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page