ഡിഎംഎയുടെ ക്രിസ്‌തുമസ് - പുതുവത്സര ആഘോഷങ്ങളും കരോൾ ഗാന മത്സരവും ജനുവരി 5-ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 5, 2024
- 1 min read

ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌തുമസ് - പുതുവത്സര ആഘോഷങ്ങളും കരോൾ ഗാന മത്സരവും 2025 ജനുവരി 5 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും.
ആഘോഷ പരിപാടികളുടെ കൺവീനറായി വൈസ് പ്രസിഡന്റ് കെ വി മണികണ്ഠനെയും കരോൾ ഗാന മത്സരത്തിന്റെ കോർഡിനേറ്ററായി ചീഫ് ട്രെഷറർ മാത്യു ജോസിനെയും തെരെഞ്ഞെടുത്തു.
ആഘോഷങ്ങളോടനുബന്ധിച്ച് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷരാവിനു ചാരുതയേകും.











Comments