top of page

ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയവനിതാ ദിനം ആഘോഷിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 18 hours ago
  • 1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-2ലെ പോക്കറ്റ് എഫ്-ലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.


ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്‌നന്റ്‌ കേണൽ പി എസ് സിന്ധു മുഖ്യാതിഥി ആയിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഡൽഹി റീജിയൻ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ ചെയർമാൻ എം എൽ ഭോജൻ, സെക്രട്ടറി പ്രസാദ് കെ നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.


നിധിഷാ നായർ, സന്ധ്യാ ബിനീഷ്, മിനി ഉണ്ണികൃഷ്ണൻ എന്നിവരുടെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ച ചടങ്ങുകളിൽ ഗുരു കലാമണ്ഡലം രാധാ മാരാർ, ഡോളി ആന്റണി, മനീഷാ നായർ എന്നിവരെ ആദരിച്ചു. മിനി മനോജ് ഓടക്കുഴലിൽ ആലപിച്ച ഗാനം പ്രേക്ഷക ശ്രദ്ധ നേടി. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.


ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു പങ്കിട്ട ശേഷം ഏരിയയിലെ ഗായകർ വിവിധ ഗാനങ്ങൾ ആലപിച്ചു. സ്നാക്ക്സ് വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

Recent Posts

See All
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം മാർച്ച് 29-ന്

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2026 മാർച്ച് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ, ഇന്ദ്രാ പാർക്ക് ഗല

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page