top of page

ഡിഎംഎ മയൂർ വിഹാർ ഫേസ്–2 ഏരിയയുടെ ‘ഓണം പൊന്നോണം’

P N Shaji
4 hours ago
1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്–2 ഏരിയ ‘ഓണം പൊന്നോണം’ സംഘടിപ്പിച്ചു. മയൂർ വിഹാർ ഫേസ്–2 പോക്കറ്റ് ബി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ഏരിയ ചെയർമാൻ എ മുരളീധരൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം ആശംസിച്ചു. ട്രഷറർ സി പി സനിൽ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.


ഏരിയ എംഎൽഎ രവീന്ദർ സിംഗ് നേഗി, കൗൺസിലർ ദേവേന്ദ്ര കുമാർ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി തുടങ്ങിയവരും പങ്കെടുത്തു.. വിവിധ കലാപരിപാടികളും ഓണക്കളികളും ഓണസദ്യയും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.


Recent Posts

See All
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page