ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു
- VIJOY SHAL
- Mar 17
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു.
മയൂർ വിഹാർ ഫേസ് 2-ലെ ഡിഎംഎ ഓഫീസിൽ ഏരിയ ചെയർമാൻ എം എൽ ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തങ്കം ഹരിദാസിന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന ക്ലാസുകളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം പറഞ്ഞു. ഡിഎംഎ രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയും മലയാളം മിഷൻ ഈസ്റ്റ് വിനോദ് നഗർ - വസുന്ധരാ എൻക്ലേവ് കോർഡിനേറ്ററുമായ ഷാജികുമാർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, നിർവാഹക സമിതി അംഗം ഡി ജയകുമാർ, മലയാള ഭാഷാധ്യാപകരായ ഡോ രാജലക്ഷ്‌മി മുരളീധരൻ, കൃത് ഉണ്ണികൃഷ്ണൻ, മുൻ അധ്യാപിക ഗ്രേസ് ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പ്രദീപ് സദാനന്ദൻ അവതാരകനുമായിരുന്നു.
ഏരിയ വൈസ് ചെയർമാൻ വി കെ ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനറായ ബീനാ പ്രസാദ് മുൻ ചെയർമാൻ കെ വി മുരളീധരൻ, മുൻ അഡീഷണൽ ജനറൽ സെക്രട്ടറി ഹരിദാസൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ലഘുഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.










Comments