top of page

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ വാർഷികവും ക്രിസ്തുമസ്-പുതുവത്സര ആഘോഷവും നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 1
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ വാർഷികവും ക്രിസ്തുമസും പുതുവത്സര ആഘോഷവും നടത്തി. മയൂർ വിഹാർ ഫേസ്-1 ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിലെ കാർത്യായനി ആഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.

ree

ഏരിയ ചെയർമാൻ സി കേശവൻ കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം കുമാരി ശ്രേയാ എസ് നായർ ആലപിച്ച പ്രാർത്ഥനയോടെ ആരംഭിച്ചു. മുഖ്യാതിഥിയായി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റൽ ഓർത്തോപീഡിക് സർജൻ ഡോ മാത്യു വർഗീസ്‌, വിശിഷ്ടാതിഥികളായി ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, സെന്റ് ജോൺസ് ഓർത്തഡോക്സ്‌ ചർച്ച് വികാരിയും ചെയർമാനുമായ ഫാ. ടി ജെ ജോൺസൺ, ഡിനിപ് കെയർ ഫൗണ്ടർ & ജനറൽ സെക്രട്ടറി കെ വി ഹംസ തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചെയർമാൻ ആർ കെ പിള്ള, ട്രെഷറാരും പ്രോഗ്രാം കൺവീനറുമായ രഘുനാഥൻ വി മാലിമേൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന രചയിതാവും കവയിത്രിയുമായ ശ്രീരേഖാ പ്രിൻസ്, നൃത്ത സംവിധായികയും അധ്യാപികയുമായ നമിതാ കൃഷ്ണൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പ്രദീപ് സദാനന്ദനും നിഷയുമായിരുന്നു അവതാരകർ.

ree

ഡിഎംഎ കേന്ദ്രക്കമ്മിറ്റി ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കരോൾ ഗാന മത്സരത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത കരോൾ ഗാന സംഘാംഗങ്ങളെയും സെമി ക്ലാസിക്കൽ ഡാൻസിലും പൂക്കള മത്സരത്തിലും പങ്കെടുത്തവരെയും ചടങ്ങിൽ അനുമോദിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും നടന്നു.


തുടർന്ന് പി എൻ ഷാജിയുടെ രചനയിൽ വിനോദ് കുമാർ കണ്ണൂരും അൽഫിനാ ഏബ്രഹാമും ആലപിച്ച ഡിഎംഎ തീം സോങ്ങിന്റെ പശ്ചാത്തലത്തിൽ നമിതാ കൃഷ്ണന്റെ സംവിധാനത്തിൽ ഒരുക്കിയ നൃത്താവിഷ്കാരവും, ഏരിയയിലെ കരോൾ ഗായകരുടെ കരോൾ ഗാനാലാപനവും കുമാരി അക്ഷയാ അനീഷ് അവതരിപ്പിച്ച നാടോടി നൃത്തവും അരങ്ങേറി.


തിരുവനന്തപുരം നിരുപം ക്രീയേഷൻസിന്റെ ബാനറിൽ ഫ്‌ളവേഴ്‌സ് ടിവി താരങ്ങളായ അനീഷ് സാരഥിയും അശ്വതി ചന്ദും നയിച്ച മെഗാ മ്യൂസിക്കൽ നൈറ്റ് ആഘോഷ രാവിനെ അവിസ്മരണീയമാക്കി. അത്താഴ വിരുന്നിനു ശേഷമാണ് പരിപാടികൾ സമാപിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page